കൊരട്ടി: രോഗങ്ങളും സാമ്പത്തിക പരാധീനതയും മൂലം അടച്ചുറപ്പുള്ള ഭവനം സ്വപ്നമായി മാറിയ കുടുംബത്തിന് ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയായ ഒരുമ നേതൃത്വത്തിൽ ഭവനമൊരുങ്ങി. ഫൈൻ ആർട്സ് സൊസൈറ്റി കോനൂരിന്റെ അഭ്യർഥന മാനിച്ചാണ് കൊരട്ടി പാറക്കൂട്ടം വാർഡിലെ തണ്ടേങ്ങാട്ടിൽ തങ്കപ്പൻ ഭാര്യ അമ്മിണിക്കും കുടുംബത്തിനും ഒന്പതു ലക്ഷം രൂപ വിനിയോഗിച്ച് വീടൊരുങ്ങിയത്.
വീടിന്റെ താക്കോൽ ദാനം വാർഡ് മെമ്പർ ശ്രീമ സജീവ് നിർവഹിച്ചു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് ഷാജു നായത്തോടൻ, സെക്രട്ടറി കെ.എ. ശൈലജൻ അടക്കം വിവിധ വാർഡുകളിലെ മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായി.